bund-cleaning

തൃപ്പൂണിത്തുറ: അന്ധകാര തോടിൽ നിർമ്മിച്ച താൽക്കാലിക ബണ്ട് , കനത്ത മഴയിൽ നിറഞ്ഞതിനെ തുടർന്ന് പോയിന്തറ കോളനി, വാലുമ്മേൽ ഭാഗങ്ങളിൽ വെള്ളം കയറി . മുൻ എം.എൽ.ഏ എം.സ്വരാജ് അന്ധകാര തോട് നവീകരണ പ്രവർത്തനത്തിന് തുടക്കമിട്ടത്. മാർച്ച് 31നകം പൂർത്തികരിക്കാനാകാത്തതാണ് ബണ്ട്

തുറന്നു വിടാൻ കഴിയാതായത്. കോളനിക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു, ഹുസൈൻ എന്നിവരുടെ മേൽനോട്ടത്തിൽ ബണ്ട് പൊളിച്ചു മാറ്റി.