കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരച്ചടങ്ങുകൾ ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിൽ നടത്തി. ചാലക്കുടി കോങ്കത്ത് വീട്ടിൽ പീറ്റർ പൗലോസി (42) ന്റെ സംസ്‌കാരച്ചടങ്ങുകളാണ് എം.പിയുടെ നേതൃത്വത്തിൽ നടത്തിയത്.
സനീഷ് കുമാർ ജോസഫ് എം.എൽ.എ, യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ഷോൺ പല്ലിശേരി എന്നിവർ ഒപ്പമുണ്ടായിരുന്നു. എം.പി ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂമും ഒരാഴ്ചയായി പ്രവർത്തിക്കുന്നുണ്ട്.