വൈപ്പിൻ: റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് സൂചനാസമരം നടത്തും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ റേഷൻ കടക്കാർക്ക് സുരക്ഷയും അടിയന്തിര വാക്‌സിനേഷനും നൽകണമെന്നും റേഷൻ സാധനങ്ങൾ കടയിലെത്തിക്കണമെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകണമെന്നും മൈനസ് ബില്ലിംഗ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ ഓൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കേരളത്തിൽ ഇതുവരെ 22 റേഷൻ വ്യാപാരികളും 12 സെയിൽസ്‌മാൻമാരും കൊവിഡ് ബാധിച്ച് മരണമടഞ്ഞു. അഞ്ഞൂറോളം പേർ കൊവിഡ് ബാധിതരുമാണ്. യോഗത്തിൽ പ്രസിഡന്റ് കെ.കെ.ഇസഹാക് അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ്, എം.ആർ.സണ്ണി, എൻ.ബി.ശശീന്ദ്രകുമാർ, നസിമുദ്ദീൻ, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.