പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ കൊവിഡ് രോഗികൾക്കായി പുനർജനി പദ്ധതിയിൽ സൗജന്യ വാഹന സൗകര്യം. ചികിത്സയ്ക്കും ലാബ് ടെസ്റ്റിനും പോകുന്നവർക്കായി ചിറ്റാറ്റുകര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിലാണ് വാഹനം ഒരുക്കിയിട്ടുള്ളത്. പറവൂർ നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ലിൻസ് ആന്റണി ഫ്ളാഗ് ഓഫ് ചെയ്തു. പി.ആർ. രാജീവൻ, കെ.എസ്. അജിത്ത്, ജോജോ, അഭിരാമി, അനു പട്ടണം എന്നിവർ പങ്കെടുത്തു.