കോലഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂതൃക്ക പഞ്ചായത്തിന് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയുെടെ ആംബുലൻസ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, വൈസ് പ്രസിഡന്റ് സിനി ജോയി, സെക്രട്ടറി ദീപു ദിവാകരൻ എന്നിവർ ചേർന്ന് ഏ​റ്റുവാങ്ങി. ഫാ. ഷിബിൻ പോൾ, ട്രസ്​റ്റി കെ.സി. ഐസക്, സെക്രട്ടറി സി.പി. ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.