ആലുവ: കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ ചൂർണിക്കര മേഖല കമ്മിറ്റി രംഗത്ത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നേതൃത്വം നൽകിയ മേഖലാ കമ്മിറ്റി ഇപ്പോൾ 'സ്നേഹവണ്ടി' നിരത്തിലിറക്കിയും സമൂഹഅടുക്കള തുറന്നുമാണ് വേറിട്ട മാതൃകയാകുന്നത്.
ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ക്വറന്റെയിനിൽ കഴിയുന്നവർക്കും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കുമായി നേരത്തെ മുതൽ പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. ആവശ്യക്കാർ ഏറിയതും ട്രിപ്പിൾ ലോക്ക് ഡോൺ പ്രഖ്യാപിച്ചതിനെയും തുടർന്നാണ് സമൂഹഅടുക്കളക്ക് തുടക്കമിട്ടത്.
സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് എന്നിവർ ചേർന്ന് സന്നദ്ധ പ്രവർത്തകന് പൊതിച്ചോർ കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ്, പ്രസിഡന്റ് കെ.എം. അഫ്‌സൽ, മേഖല സെക്രട്ടറി മനോജ് ജോയ്, പ്രസിഡന്റ് അജി ഐരർ, സമീർ പാറക്കാട്ട്, കെ.എ. ഷമീർ, ഷിറാസ് അലിയാർ, കെ.എ. അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്.
എസ്.പി.ഡബ്ള ്യു സ്‌കൂളിലാണ് സമൂഹഅടുക്കള പ്രവർത്തിക്കുന്നത്. ദിവസം 100 മുതൽ 250 പേർക്ക് വരെ ഭക്ഷണം നൽകും. ആവശ്യക്കാർക്ക് സൗജന്യമായി വീടുകളിൽ എത്തിക്കും.
ചൂർണ്ണിക്കരയുടെ 'സ്‌നേഹ വണ്ടി'
കൊവിഡ് രോഗികൾക്ക് ആശുപത്രി ആവശ്യങ്ങൾക്കായി ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവണ്ടി സൗജന്യമായി ലഭിക്കും. വ്യാപാരി വ്യവസായിസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ജലീൽ, ഏരിയാ സെക്രട്ടറി പി.എ. നാസർ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പി.എ. നാസറാണ് വാഹനം നൽകിയത്.
ഭക്ഷണത്തിനും വാഹനത്തിനും വിളിക്കാം. ഫോൺ: 9633042820, 8891337667.