വൈപ്പിൻ: ബി.ജെ.പി പള്ളിപ്പുറം സൗത്ത് കമ്മിറ്റിയുടെയും സേവാഭാരതിയുടെയും നേതൃത്വത്തിൽ സാധാരണക്കാരും കൊവിഡ് ബാധിതരുമായവരുടെ വീടുകളിൽ പച്ചക്കറി വിതരണം നടത്തി. കഴിഞ്ഞ ആഴ്ചയും 350 വീടുകളിൽ കിറ്റുകൾ നൽകിയിരുന്നു. വാർഡ് മെമ്പർ എ.ജി.വിദ്യ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ ചെറായി, ജനറൽ സെക്രട്ടറി സജിത്ത് സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് ഒ.എസ്. അഭിലാഷ്, രാജേഷ്, റോബിൻ, മധു, ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ശ്യാംപ്രസാദ് എന്നിവർ പങ്കെടുത്തു.