കോലഞ്ചേരി: ഡി.വൈ.എഫ്.ഐ കോലഞ്ചേരി മേഖല കമ്മി​റ്റി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ സ്‌നേഹവണ്ടി നിയുക്ത എം.എൽ.എ അഡ്വ. പി.വി. ശ്രീനിജൻ ഫ്ളാഗ് ഓഫ് ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി പോൾ വെട്ടിക്കാടനാണ് വാഹനം നൽകിയത്.