കൊച്ചി: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് സംഭാവനയും കൊവിഡ് രോഗികൾക്ക് പലവ്യഞ്ജന കിറ്റുമായി മുളവുകാട് സർവ്വീസ് സഹകരണ ബാങ്ക് ജനങ്ങളിലേക്ക്.മൂന്നുലക്ഷം രൂപയാണ് കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്തത്. നിയുക്ത എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണന് ബാങ്ക് പ്രസിഡന്റ് ലിയോ പോൾ ചെക്ക് കൈമാറി. കൂടാതെ പനമ്പുകാട്, വല്ലാർപാടം പ്രദേശത്തെ മുഴുവൻ കൊവിഡ് ബാധിതർക്കും പലവ്യഞ്ജന കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനവും പനമ്പുകട് വായനശാലയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ നിർവ്വഹിച്ചു. വിതരണത്തിനുള്ള ആദ്യകിറ്റ് ഗ്രാമ പഞ്ചായത്ത് അംഗം വിജീഷ് ഏറ്റുവാങ്ങി. ബാങ്ക് ബോർഡ് അംഗം നിർമ്മല, സി.പി.എം. വല്ലാർപാടം ലോക്കൽ സെക്രട്ടറി കെ.കെ. ജയരാജ് എന്നിവർ സംബന്ധിച്ചു.