മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വാവുങ്കൽ വി.എം. പൗലോസ് (റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ - 69) നിര്യാതനായി .സംസ്‌കാരം ഇന്ന് രാവിലെ 11 ന് മാറാടി കുരുക്കുന്നപുരം മർത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. സി.പി.എം അംഗമായിരുന്ന പരേതൻ മാറാടി സർവ്വീസ് സഹകരണ ബാങ്ക്, മൂവാറ്റുപുഴ കോഓപ്പറേറ്റീവ് എഡ്യൂക്കേഷൻ സൊസൈറ്റി എന്നിവയുടെ മുൻ ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: വത്സ (റിട്ട.ഹെഡ്മിസ്ട്രസ് ). മക്കൾ: എൽദോസ്, അനു. മരുമക്കൾ: ആശ, ജിജോ.