നെടുമ്പാശേരി: ശക്തമായ മഴയിൽ ചെങ്ങമനാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ മടത്തിമൂലയിൽ അഞ്ച് ഏക്കറോളം നെൽകൃഷി വെള്ളത്തിലായി. പ്രദേശവാസികളായ മജീദ് മേപ്പിള്ളിൽ, മനോജ് പുറപ്പയിൽ എന്നിവർ തരിശ് ഭൂമിയിൽ ചെങ്ങമനാട് കൃഷി ഭവന്റെ സഹായത്തോടെ ആരംഭിച്ച നെൽകൃഷിയാണ് നശിച്ചത്.
ദിവസങ്ങളായി പെയ്ത മഴവെള്ളം ഒഴുകിപോകാതെ കെട്ടി നിന്നതാണ് വിനയായത്. മികച്ച വിളവുണ്ടാക്കിയതിന് കഴിഞ്ഞ വർഷം ഇവർക്ക് ചെങ്ങമനാട് പഞ്ചായത്തിന്റെ മികച്ച കർഷകർക്കുള്ള അവാർഡ് ലഭിച്ചിരുന്നു.