കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വൻ വീഴ്ചയെന്ന് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം. പ്രതിദിനം രോഗവ്യാപനം കൂടുമ്പോൾ പഞ്ചായത്ത് നൽകുന്ന സേവനങ്ങൾ അപര്യാപ്തമാണ്. നിലവിൽ സന്നദ്ധ സംഘടനകൾ വഴിയുള്ള സഹായ സമിതികളാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. പഞ്ചയത്തംഗങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഭരണ സമിതി തയ്യാറല്ല. കമ്മ്യൂണിറ്റി കിച്ചനുകളിൽ നിന്നും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്ക് ഭക്ഷണം നൽകാൻ പോലും ഭരണസമിതി തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ അംഗങ്ങളായ കെ.കെ. മീതിയൻ, ടി.എ. ഇബ്രാഹിം, ജോസ് ജോർജ്, പി.കെ.അബൂബക്കർ ,എം.ബി. യൂനസ്, മായ വിജയൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.