നെടുമ്പാശേരി: ശക്തമായ മഴയിൽ തെക്കെ അടുവാശേരിയിലെ ചുങ്കം കുന്നുമ്മൽ പാത്തുമ്മയുടെ വീട് അപകടഭീഷണിയിൽ. വീടിന്റെ അടിഭാഗത്തെ കൽകെട്ട് തകർന്ന് നിലം പൊത്തുന്ന അവസ്ഥയിലാണ്.
ഇന്നലെ രാവിലെ 11ഓടെ പെയ്ത ശക്തമായ മഴയിലാണ് വീടിന്റെ കിഴക്ക് വശത്ത് അടിഭാഗം തുരന്ന രീതിയിൽ കല്ലും മണ്ണും ഇടിഞ്ഞത്. വിധവയായ പാത്തുമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീടാണിത്. 97ൽ മൈത്രി ഭവനപദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. ഏത് നിമിഷവും വീടിന്റെ ഒരുമൂല നിലം പൊത്താവുന്ന നിലയിലാണ്. വീടിന് നാശം സംഭവിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് പാത്തുമ്മ.