കാലടി: മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി വാക്സിൻ ചലഞ്ചിൽ 40000 രൂപ നൽകി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്ത 1000 ഡോസ് വാക്സിൻ തുകയുടെ സമാഹരണത്തിലേക്കാണ് തുക കൈമാറിയത്.

താലൂക്ക് സെക്രട്ടറി വി.കെ.ഷാജിക്ക് ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ് ചെക്ക് കൈമാറി. സെക്രട്ടറി പി.വി.ലൈജു, ടി.എൽ.പ്രദീപ്, ലൈബ്രേറിയൻ ഷിജി പ്രസാദ് എന്നിവർ പങ്കെടുത്തു.