kamal
അശോകപുരം വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ചിട്ടുള്ള വാക്‌സിൻ ചലഞ്ചിലേക്ക് എൽ.കെ.ജി വിദ്യാർത്ഥി റയൻ പ്രവീൺ കുടുക്കയിലെ സമ്പാദ്യം ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാലിന് കൈമാറുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ചിട്ടുള്ള വാക്‌സിൻ ചലഞ്ചിലേക്ക് കുടുക്കയിലെ സമ്പാദ്യം സംഭാവനനൽകി. എൽ.കെ.ജി വിദ്യാർത്ഥി റയൻ പ്രവീൺ കോട്ടയം സിഡ്‌നി മോണ്ടിസോറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, കമ്മിറ്റി അംഗം ഷൈജു ജോർജ് എന്നിവർ സംഭാവന ഏറ്റുവാങ്ങി. ആലുവ ചൂണ്ടിയിൽ താമസിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. പ്രവീൺ ലാൽ - എൻജിനിയർ സുമി പ്രവീൺ ദമ്പതികളുടെ മകനാണ് റയൻ.