ആലുവ: നിർമ്മാണം പൂർത്തിയായി രണ്ടാഴ്ച്ച പോലും തികയും മുമ്പേ കുന്നത്തേരി - കോമ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞു. കനത്ത മഴയിൽ റോഡിന്റെ പലഭാഗവും ഒലിച്ചു പോയി. കാൽനട യാത്രക്കാരും, ഇരുചക്ര വാഹന യാത്രികരും അപകടത്തിൽപ്പെടുന്ന അവസ്ഥയാണ്. നാട്ടുകാർ ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ആക്ഷേപം.