manjalitthodu
പായലും മാലിന്യങ്ങളും കെട്ടികിടന്ന് നീരൊഴുക്കുനിലച്ച മാഞ്ഞാലിത്തോടിന്റെ നവീകരണത്തിന്റെ ഭാഗമായി നിയുക്ത എം.എൽ.എ അൻവർ സാദത്തും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സന്ധ്യയും നെടുമ്പാശേരിയിൽ സംയുക്ത സന്ദർശനം നടത്തുന്നു

നെടുമ്പാശേരി: പായലും മാലിന്യങ്ങളും കെട്ടികിടന്ന് നീരൊഴുക്കുനിലച്ച മാഞ്ഞാലിത്തോടിന്റെ നവീകരണത്തിന് നടപടി. നിയുക്ത എം.എൽ.എമാരായ അൻവർ സാദത്തും റോജി എം. ജോണും ഇടപ്പെട്ടതിനെ തുടർന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ നെടുമ്പാശേരി പഞ്ചായത്തിലെ വിവിധ മേഖലകൾ സന്ദർശിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച ഇടപെടലുകളുടെ തുടർച്ചയായിട്ടാണ് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സന്ധ്യയും മറ്റ് ഉദ്യോഗസ്ഥരും മുല്ലശ്ശേരി കനാൽ, മധുരപുറംപാലം, ആലുങ്ങകടവ് പാലം, ചുണ്ടാത്തുരുത്ത് പാലം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയത്. തുടർന്ന് അൻവർ സാദത്ത് എം.എൽ.എയുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, വൈസ് പ്രസിഡന്റ് സന്ധ്യ നാരായണ പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സുരേഷ്, ജെസി ജോർജ്, മെമ്പർമാരായ അഭിത മനോജ്, കെ.എ. വരിയത്, ബീന ഷിബു എന്നിവരും ഉണ്ടായിരുന്നു.