തോപ്പുംപടി: കാലം തെറ്രിയെത്തിയ പെരുമഴയും കടലാക്രമണവും.വരാൻ പോകുന്ന ട്രോളിംഗ് നിരോധനം. എരിതീയിൽ നിന്നും വറചട്ടിയിലേക്ക് വീഴുന്ന അവസ്ഥായിലാണ് മത്സ്യത്തൊഴിലാളിൾ. മഹാമാരിക്കാലത്ത് വീട് അടച്ചിട്ട് ഇരിപ്പാണെങ്കിൽ വരുമാനം അടഞ്ഞതു മൂലം സാമ്പത്തിക പരിമുറുക്കത്തിലാണിവ‌ർ. അതേസമയം ജില്ലയിൽ നിന്നുള്ള മത്സ്യഉത്പാദനവും ഗണ്യമായി താഴേക്ക് കൂപ്പുകുത്തി. സർക്കാ‌ർ പ്രത്യേക പരിഗണന നൽകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

അവ‌ർ മടങ്ങി
കൊവിഡിന്റെ രണ്ടാം വരവിന്റെ ഭീതിയിൽ അന്യസംസ്ഥാന തൊഴിലാളികൾ മുഴുവനായും നാട്ടിലേക്ക് മടങ്ങി. സംസ്ഥാനത്തെ മത്സ്യ ഉത്പ്പാദനം ഗണ്യമായി കുറയാൻ ഒരു കാരണം ഇതാണ്. കേരളത്തിൽ നാലായിരം മത്സ്യബന്ധന ബോട്ടുകളാണുള്ളത്.ഇതിൽ2500 ബോട്ടുകൾ മാത്രമേ പുറംകടലിലേക്ക് പോകുന്നുള്ളു. വിലക്കുള്ളതിനാൽ എല്ലാബോട്ടുകളും തീരത്തുണ്ട് .വലിയ മീനുകളെ പിടികൂടുന്ന ചൂണ്ട ബോട്ട് എന്ന് അറിയപ്പെടുന്ന ഗിൽ നെറ്റ് ബോട്ടുകൾ കൊച്ചി ഹാർബർ കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നത്.ഈ വ്യവസായവും നിലച്ച മട്ടാണ്. അടച്ചു പൂട്ടലിനു മുമ്പ് വരെ പുറംകടലിൽ പോയിരുന്ന ബോട്ടുകൾ വെറും കൈയോടെയാണ് തിരിച്ചെത്തിയിരുന്നത്. വല്ലതും ലഭിച്ചാൽ തന്നെ വിലയും കിട്ടാത്ത അവസ്ഥ.ഇന്ധന വിലവർദ്ധനവും ഈ മേഖലയ്ക്ക് തിരിച്ചടിയായി. അതേസമയം തമിഴ്നാട്, കർണ്ണാടക ഭാഗത്തുള്ള ബോട്ടുകൾക്ക് സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അത് മത്സ്യത്തൊഴിലാളുകളുടെനിലനിൽപ്പിന് തന്നെ ബാിക്കുമെന്ന് തൊഴിലാളികൾ പറയുന്നു.

മീനില്ല

ചാളയും അയലയും കേരളതീരത്ത് കുറവാണ്. മീനുകൾക്ക് ഭക്ഷണം ഇല്ലാത്തത്തതാണ് പ്രധാനകാരണം. ജൈവാംശം മുഴുവനായും പടിഞ്ഞാറേക്ക് ഒഴുകി പോകുന്നു. ഭക്ഷണം തേടി ഇതോടൊപ്പം മത്സ്യങ്ങളും കൂട്ടത്തോടെ തമിഴ്നാട് തീരത്തേക്ക് പോകുന്നു. ഇത് മത്സ്യലഭ്യത കുറയാൻ കാരണം.