police-sticker
ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ വീടിന് മുമ്പിൽ പൊലീസ് സ്റ്റിക്കർ പതിക്കുന്നു

ആലുവ: 'നിങ്ങൾ നമ്മുടെ നാടിനുവേണ്ടി ക്വാറന്റെയിനിൽ ഇരിക്കുന്നതിന് നന്ദി'... ക്വാറന്റെയിനിൽ കഴിയുന്നവരുടെ വീടിനുമുമ്പിൽ റൂറൽ ജില്ലാ പൊലീസ് പതിക്കുന്ന പോസ്റ്ററിലെ വാക്കുകളാണിത്. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനായി ക്വാറന്റെയിനിൽ ഇരിക്കുന്നവരോടുള്ള നന്ദി കൂടിയാണിതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പോസ്റ്റർ കാമ്പയിൻ ആരംഭിച്ചത്. ആളുകൾ ക്വാറന്റെയിനിലുള്ള മുഴുവൻ വീടുകൾക്കു മുമ്പിലും പോസ്റ്റർ പതിക്കും. ഇവർക്കാവശ്യമായ ഭക്ഷണം, മരുന്ന്, ചികിത്സാസഹായം എന്നിവ എത്തിക്കുന്നതിനും വിവരങ്ങൾ അന്വേഷിക്കുന്നതിനും പൊലീസുദ്യോഗസ്ഥർ എത്തുന്നുണ്ട്.