പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ കീഴിലുള്ള ടൗൺ ഹാളിൽ ആരംഭിക്കാൻ പോകുന്ന കൊവിഡ് സെന്ററിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ബെന്നി ബഹന്നാൻ എം.പി , നിയുക്ത പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ,പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.രാമകൃഷ്ണൻ എന്നിവർ സന്ദർശിച്ചു വിലയിരുത്തി. സുമനസ്സുകളുടെ സഹായ സഹകരണത്തോടെ മുൻസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ദ്രുതഗതിയിലാണ് നഗരസഭ പൂർത്തിയാക്കിയത് .