പെരുമ്പാവൂർ: കൊവിഡ് ബാധിതരെ സഹായിക്കാനും അവരെ അടിയന്തര ചികിൽസക്ക് ആശുപത്രികളിലേക്ക് എത്തിക്കാനും വെങ്ങോല പഞ്ചായത്ത് ആറാം വാർഡിൽ റെസ്‌ക്യൂ ടീം രൂപീകരിച്ചു. റെസ്‌ക്യൂ ടീമിന്റെ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എം ബി ഹമീദ് നിർവഹിച്ചു. വാർഡ് മെമ്പർ നസീമ റഹിം, ഹെൽത്ത് ഓഫീസർ ജോമോൻ, ആശാവർക്കർമാരായ ഹേന, അംബിക, വെങ്ങോല പഞ്ചായത്ത് ആറാം വാർഡ് വികസന സമിതി ചെയർമാൻ എം എ ഷരീഫ് , മുൻ മെമ്പർ എം എം റഹീം, എം എ മുഹമ്മദാലി, പി എ സിറാജ്, താജു , എം എം അബ്ദുൾ സലിം, ഹനീഫ, അംജത് ഷംസുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.