പെരുമ്പാവൂർ : ഇ.എം.എസ്. ടൗൺ ഹാളിൽ കൊവിഡ് ചികിത്സാകേന്ദ്രം തുടങ്ങുന്നതിനുള്ള ധനസമാഹരണത്തിന് നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഇതുവരെ ലഭിച്ച ഓണറേറിയം 44,200 രൂപയുൾപ്പെടെ ഒരുലക്ഷം രൂപ സംഭാവന ചെയ്ത് തുടക്കം കുറിച്ചു. നഗരസഭാ സെക്രട്ടറി മേഘ മേരി കോശി തുക ഏറ്റുവാങ്ങി.

നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നും സാമ്പത്തിക സഹായം സമാഹരിക്കാവുന്നതാണെന്ന് സർക്കാർ നിർദേശമുള്ളതുകൊണ്ടാണ് ധനസമാഹരണം നടത്തുന്നതെന്ന് ചെയർമാൻ അറിയിച്ചു.

വൈസ് ചെയർപേഴ്സൺ ഷീബ ബേബി, സി.കെ. രാമകൃഷ്ണൻ, അഭിലാഷ് പുതിയേടത്ത്, ലത സുകുമാരൻ, പോൾ പാത്തിക്കൽ, ഷെമീന ഷാനവാസ്, അരുൺകുമാർ കെ.സി. എന്നിവർ പങ്കെടുത്തു.