അങ്കമാലി: മഴ നിറുത്താതെ പെയ്തതിനെതുടർന്ന് ചമ്പന്നൂർ ഗ്രാമത്തിൽ വെള്ളംകയറി. ചമ്പന്നൂർ ഐക്യാട്ടുകടവിൽ ഒരു വീട്ടിലെ കൊവിഡ് ബാധിച്ച അഞ്ചു പേരെ മാറ്റി പാർപ്പിച്ചു. മാഞ്ഞാലി തോട്ടിൽ വെള്ളം ഉയർന്നു. ചമ്പന്നൂരിൽ വിവിധ ഇടങ്ങളിൽ വെള്ളം പൊങ്ങി. ചമ്പന്നൂർ പാറപ്പുറം സെന്റ് ആന്റണീസ് എൽ.പി.സ്‌കൂൾ, മണൽക്ക റോഡുകൾ വെള്ളത്തിൽ മുങ്ങി. വെട്ടിപ്പുഴക്കാവിന് മുന്നിലും വെള്ളം കയറി. കൃഷിയിടങ്ങളിലും വെള്ളം കയറി. പള്ളിപ്പാട്ട് മാർട്ടിന്റെ
150-ഓളം വാഴകൾ വെള്ളത്തിലാണ്. വിളവെടുക്കാറായ വാഴകളാണ് വെള്ളം കയറി നശിക്കുന്നത്.