father
ഔസേഫ് പാത്തിക്കൽ കോറെപ്പിസ്ക്കോപ്പയുടെ സംസ്ക്കാര ചടങ്ങ്.

പെരുമ്പാവൂർ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും സഭയുടെ മുൻ വൈദിക കോ-ട്രസ്റ്റിയുമായ ഔസേഫ് പാത്തിക്കൽ കോറെപ്പിസ്ക്കോപ്പയുടെ സംസ്ക്കാരം ഇടവകയായ പെരുമ്പാവൂർ ബെഥേൽ സുലൂക്കോ പള്ളിയിൽ സ്വന്തം പിതാവിനെ അടക്കം ചെയ്ത കല്ലറയിൽ നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിച്ചു. കബറിടത്തിലെ ശുശ്രൂഷകൾ മകൻ ഫാ.ജോൺ ജോസഫ് പാത്തിക്കൽ, ചെറുമകൻ ഡീക്കൻ ജോസഫ് ജോൺ പാത്തിക്കൽ എന്നിവർ നടത്തി. കോവിഡ് പ്രോട്ടോക്കൾ പാലിച്ച് നടത്തിയ സംസ്ക്കാര ചടങ്ങുകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ദിയസ്ക്കോറോസ്, എബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ അഫ്രേം, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ അന്തീമോസ്, മിഖായേൽ റമ്പാൻ, സഭാ ഭാരവാഹികളായ ഫാ.സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌ക്കോപ്പ, പീറ്റർ.കെ. ഏലിയാസ്, ഷാജി ചൂണ്ടയിൽ, ബെന്നി ബെഹനാൻ എം.പി, നിയുക്ത എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, മാത്യൂസ് കുഴൽനാടൻ, ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ, മുൻസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, മുൻ എം.എൽ.എ സാജു പോൾ, ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.കെ.സോമൻ, സഭാ വർക്കിംഗ് കമ്മറ്റി അംഗങ്ങൾ, വൈദികർ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.