കളമശേരി: ലോക്ക് ഡൗൺ കാലത്തെ മാനസീക പിരിമുറുക്കത്തിന് ആശ്വാസമേകുന്നതിന് റിലാക്സ് എന്ന പേരിൽ നൂതന പദ്ധതിയുമായി പി .രാജീവ് എം. എൽ. എ. കൊവിഡ് കാലം പലർക്കും മാനസീക സംഘർഷങ്ങളുടെത് കൂടിയാണ്. മഹാമാരി സാമ്പത്തീക പ്രതിസന്ധി മാത്രമല്ല വൈകാരീക പ്രതിസന്ധി കൂടി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മാനസീക ഉല്ലാസത്തിനായി മണ്ഡലത്തിൽ ആരംഭിക്കുന്ന റിലാക്സ് പരിപാടിയിൽ സിനിമാതാരങ്ങളും ഗായകരും മനശാസ്ത്ര വിദഗ്ദരും വിവിധ കലാ രംഗങ്ങളിലെ പ്രമുഖരും പി.രാജീവിന്റെ ഫേസ്ബുക്ക് പേജിലൂടെ സംവദിക്കും. ഇന്നു വൈകിട്ട് 5 മണിക്ക് പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ഫേസ്ബുക്ക് ലൈവിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്യും. പി. രാജീവ്, പ്രമുഖ മനശാസ്ത്രജ്ഞൻ ഡോ. സി.ജെ. ജോൺ എന്നിവർ പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 17 വയസിന് താഴെയുള്ള കുട്ടികളുടെ കലാ പ്രകടനങ്ങൾ ഫേസ്ബുക്ക് പേജിലൂടെ പ്രശസ്തരുമായുള്ള സംവാദങ്ങൾക്കൊപ്പം സംപ്രേക്ഷണം ചെയ്യും. താൽപര്യമുള്ളവർ കലാ പ്രകടനങ്ങളുടെ ഏഴ് മിനിട്ടിൽ കവിയാത്ത ചെറുവീഡിയോകൾ 9961638345 എന്ന നമ്പറിൽ പേര്, ക്ലാസ് , പഠിക്കുന്ന സ്ക്കൂൾ എന്നിവ സഹിതം വാട്ട്സ് ആപ്പ് അയക്കണം.