പെരുമ്പാവൂർ: മണ്ണൂർ എടപ്പാട്ട് വീട്ടിൽ എ.ആർ. കൃഷ്ണൻ (93) നിര്യാതനായി. മണ്ണൂർ ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും ദീർഘകാലം സി.പി.എം ഐരാപുരം ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു പെരുമ്പാവൂർ റേഞ്ചിൽ ചെത്തുതൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ദീർഘകാലം യൂണിയന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ ഭവാനി. മക്കൾ: രാഘവൻ (റിട്ട: ഹെഡ്മാസ്റ്റർ,പായിപ്ര ഗവ: എച്ച്.എസ്.എസ്), പരേതനായ കുഞ്ഞൻപിള്ള , രാമകൃഷ്ണൻ, രാജമ്മ, ദേവകി, നന്ദിനി. മരുമക്കൾ: പ്രഭാവതി (റിട്ട: ടീച്ചർ, വീട്ടൂർ എബനേസർ സ്‌കൂൾ), തുളസി, ചെല്ലപ്പൻ, ബാലകൃഷ്ണൻ, ഷാലി.