പലചരക്ക്, ബേക്കറി, പഴം, പച്ചക്കറി, മത്സ്യ-മാംസ കടകൾ, കോൾഡ് സ്റ്റോറേജ് : ചൊവ്വ, വ്യാഴം, ശനി, രാവിലെ 8 മുതൽ 2 വരെ
റേഷൻ കട, പൊതുവിതരണ കേന്ദ്രം, മാവേലി, സപ്ളൈകോ കടകൾ : വൈകിട്ട് 5 വരെ.
വഴിയോരക്കച്ചവടം പാടില്ല
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ : രാവിലെ 8 മുതൽ രാത്രി 7.30 വരെ. ഹോം ഡെലിവറി മാത്രം. പാഴ്സൽ നൽകാൻ പാടില്ല.
ബാങ്കുകൾ : തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിൽ രാവിലെ 10 മുതൽ 2 വരെ. മിനിമം ജീവനക്കാർ
പത്രം, പാൽ, തപാൽ വിതരണം: രാവിലെ 8 വരെ മാത്രം.
പാൽ സംഭരണം : ഉച്ചയ്ക്ക് 2 വരെ
ഇലക്ട്രിക്കൽ, പ്ളംബിംഗ്, ടെലികമ്മ്യൂണിക്കേഷൻ ടെക്നീഷ്യന്മാർ : അത്യാവശ്യത്തിന് തിരിച്ചറിയൽ രേഖയുമായി യാത്രയാകാം.
ഹോം നഴ്സുമാർ, വീട്ടുജോലിക്കാർ : ഓൺലൈൻ പാസ് നിർബന്ധം
ഇ കൊമേഴ്സ്, ഡെലിവറി : രാവിലെ 7 മുതൽ 2 വരെ
വിവാഹം, മരണാനന്തര ചടങ്ങ് : പരമാവധി 20 പേർ മാത്രം. രണ്ട് കാര്യങ്ങളും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനം പാടില്ല
മഴക്കാല പൂർവ ശുചീകരണം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താം. റൂറൽ പ്രദേശങ്ങളിൽ മാത്രം അഞ്ച് പേരിൽ കൂടരുത്
പ്ളാന്റേഷൻ മേഖല: പുറത്ത് നിന്നുള്ളവരെ കൊണ്ടുവരാൻ പാടില്ല. നിലവിലുള്ള തൊഴിലാളികൾ പുറത്തിറങ്ങരുത്. തൊഴിൽ പരിസരങ്ങളിൽ തന്നെ താമസിക്കണം.
ഐ.ടി സ്ഥാപനങ്ങളിലെ ബാക്ക് എൻഡ് പ്രവർത്തനം മിനിമം ജീവനക്കാരുമായി അനുവദിക്കും
ജില്ല ആസ്ഥാനമായ സെബി രജിസ്ട്രേഡ് സ്ഥാപനങ്ങളുടെ ഡാറ്റാ സെന്ററുകൾക്ക് മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം.
സാധാരണ പോലെ പ്രവർത്തിക്കാവുന്നവ
പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോറുകൾ, എ.ടി.എം, മെഡിക്കൽ എക്വിപ്മെന്റ് കടകൾ, ആശുപത്രികൾ, ക്ളിനിക്കൽ സ്ഥാപനങ്ങൾ, മെഡിക്കൽ ലാബുകൾ
നിയന്ത്രണങ്ങൾ ലംഘിച്ചാൽ
മേയ് 23 വരെ പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഫൈൻ അടക്കമുള്ള ശിക്ഷാനടപടികൾ. ദുരന്ത നിവാരണ നിയമം 51, 58 വകുപ്പുകൾ പ്രകാരം കേസ്.