ഏലൂർഫാക്ട് ജംഗ്ഷനിൽ ഫെറി റോഡിൽ ആൽമരം കടപുഴകി വീണത് ഫയർഫോഴ്സ് എത്തി നീക്കം ചെയ്യുന്നു
കളമശേരി: ഏലൂർ ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സിനു മുന്നിൽ ഫെറി റോഡിൽ നിന്നിരുന്ന ആൽമരം കടപുഴകി രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് നിലംപതിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. ഫയർഫോഴ്സ് എത്തി ആൽമരം മുറിച്ച് മാറ്റി റോഡിലെ തടസങ്ങൾ നീക്കി. ആളപായമില്ല.