കൊച്ചി: ട്രിപ്പിൾ ലോക് ഡൗൺ നിലവിലുള്ള ജില്ലയിൽ മാദ്ധ്യമ പ്രവർത്തകർക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡോ പ്രസ് അക്രഡിറ്റേഷൻ കാർഡോ കാണിച്ച് യാത്ര ചെയ്യാം. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാദ്ധ്യമ പ്രവർത്തകർക്ക് പൊലീസ് ആസ്ഥാനത്തെ കൊവിഡ് കൺട്രോൾ റൂമിൽ 9497900112 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു.
ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളിൽ ഡോക്ടർമാർ, നഴ്‌സുമാർ, സാനിറ്റേഷൻ ജോലിക്കാർ എന്നിവരുടെ യാത്ര തടസപ്പെടുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്ര ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിൽ പെട്ടവർ തിരിച്ചറിയൽ കാർഡ് പരിശോധനയ്ക്ക് ഹാജരാക്കണം.