redeare
റെഡ് കെയറിൻ്റെ സഹകരണത്തോടെ ബാലസംഘം നടപ്പിലാക്കുന്ന ഡ്രീം ബോക്സ് പരിപാടി കെ ഐ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കൊവിഡ് കാലത്തെ ഒറ്റപ്പെടൽ ഒഴിവാക്കി കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ നായത്തോട് ബാലസംഘം കൂട്ടുകാർ റെഡ്കെയർ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ വീടുകളിൽ എത്തി ഡ്രീം ബോക്സ് വിതരണം ചെയ്തു. കുട്ടികൾക്ക് പ്രിയപ്പെട്ട ചോക്ലേറ്റും പോഷകാഹാരമായ പാലും മുട്ടയും ബിസ്കറ്റും വരയ്ക്കാൻ ക്രയോൺസും കളിച്ച് രസിക്കാൻ പാമ്പും കോണിയുമടങ്ങിയതാണ് ഡ്രീം ബോക്സ്. അടച്ചു പൂട്ടലിന്റെ ഈ കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികൾക്ക് അയവു വരുത്തകയെന്ന ലക്ഷ്യത്തോടെയാണ് ബാലസംഘം കൂട്ടുകാർ ഈ പദ്ധതി തയ്യാറാക്കിയത്. സി .പി .എം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .ഐ .കുര്യാക്കോസ് ബാലസംഘം കൂട്ടുകാരായ എയ്ഞ്ചൽ രാജു, മരിയ ബിജു എന്നിവർക്ക് കൈമാറി ഡ്രീം ബോക്സ് പരിപാടി ഉദ്ഘാടനം ചെയ്തു. എയർപ്പോർട്ട് വാർഡ് കൗൺസിലർ രജനി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു, ടി വൈ ഏല്യാസ്, ജിജോ ഗർവാസീസ്, എം.എസ്. സുബിൻ , വി .കെ .രാജൻ, അഭയ് രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.