അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ ദിവസം മുഴുവനും ത്യാഗോജ്ജലമായ സേവനം നടത്തുന്ന സിവിൽ ഡിഫൻസ് സോനാംഗങ്ങളെ ഇന്ന് ഉച്ചയ്ക്ക് 1ന് താലൂക്ക് ആശുപത്രി അങ്കണത്തിൽ വച്ച് ആദരിക്കും. സി. പി. എം ഏരിയാ സെക്രട്ടറി കെ. കെ. ഷിബു ഉപഹാരങ്ങൾ നൽകും. കൗൺസിലർ ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിക്കും.