അങ്കമാലി: തങ്ങളുടെ നിലപാടുകൾ ഉയർത്തി പിടിക്കുന്നു എന്ന കാരണത്താൽ നാട് ആദരിക്കുന്ന സാംസ്കാരിക പ്രവർത്തരെ ആക്രമിക്കാൻ പ്രബുദ്ധരായ കേരളീയ ജനത അനുവദിക്കില്ലെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .കെ .മധു പറഞ്ഞു. കവി കെ സച്ചിദാനന്ദൻ ഉൾപ്പടെയുള്ളവർക്കു നേരെ സംഘപരിവാർ നടത്തുന്ന ഭീഷണിക്കെതിരെ അങ്കമാലി എ .പി .കുര്യൻ സ്മാരക ലൈബ്രറി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച പ്രതിഷേധ സന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സച്ചിദാനന്ദന്റെ കവിതകൾ ചൊല്ലി പ്രശസ്‌ത കവി സോബിൻ മഴവീട് ഐക്യദാർഢ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാസെക്രട്ടറി എം .ആർ .സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി വി .കെ .ഷാജി, പ്രസിഡന്റ് കെ .രവിക്കുട്ടൻ, എ പി കുര്യൻ, പഠനകേന്ദ്രം ചെയർമാൻ അഡ്വ .കെ .കെ .ഷിബു, പി .തമ്പാൻ, ടി .പി .വേലായുധൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ .സ് .മൈക്കിൾ അദ്ധ്യക്ഷനായി. സെക്രട്ടറി കെ .പി .റെജീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ .ബിബിൻ വർഗീസ് നന്ദിയും പറഞ്ഞു.