covid

കൊച്ചി: പൗരസ്വാതന്ത്ര്യം വരിഞ്ഞുമുറുക്കുന്ന ട്രിപ്പിൾ ലോക് ഡൗൺ ജീവിതം അത്ര സുഖകരമല്ല. പക്ഷേ എന്തുകൊണ്ട് പൂട്ടിയെന്ന ചോദ്യത്തിന്, സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് പൊസിറ്റീവ് കേസുകളുള്ള ജില്ല എന്നതാണ് ഉത്തരം.

കഴിഞ്ഞ വർഷം ഇതേ ദിവസം ആകെ 6 പേർ മാത്രമാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ (2021 മേയ് 16) കണക്കുപ്രകാരം 2.69 ലക്ഷം ആളുകൾ രോഗബാധിതരുണ്ട്. 594 പേർ മരണത്തിന് കീഴടങ്ങി. 68,290 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.

എറണാകുളം @ കൊവിഡ്

 2020 മേയ് 17

ആകെ ചികിത്സയിലുണ്ടായിരുന്നത് :6

അന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് :1

കണ്ടെയൻമെന്റ് സോണുകൾ : ഇല്ല

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 5,353

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 32

 2021 മേയ് 16 -

രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം.

ഇതുവരെ രോഗം ബാധിച്ചവ‌ർ : 2,69739

,, സുഖം പ്രാപിച്ചവർ : 2,00,183

ഇതുവരെ മരണപ്പെട്ടവർ : 594

ആകെ നിരീക്ഷണത്തിലുള്ളവർ : 1,24,086

കണ്ടെയ്ൻമെന്റ് സോണുകൾ : 96.

കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ : 84

ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്റർ : 46

 പ്രതിരോധം ( ജില്ലയിലെ ആകെ ജനസംഖ്യ- 32,82388)

ഇതുവരെ ഒരു ഡോസ് വാക്സിൻ എടുത്തവർ : 7,19,613

രണ്ടുഡോസ് വാക്സിൻ എടുത്തവർ : 2,14,374

 കൊവിഡ് ബ്രിഗേഡ്

ആരോഗ്യപ്രവർത്തകർ : 3,620

ഇതരമേഖലയിൽ : 2,438

സന്നദ്ധപ്രവർത്തകർ : 3,234

 മരണനിരക്കിൽ മറ്റ് ജില്ലകൾ

തിരുവനന്തപുരം : 0.61 % (1,255)

തൃശൂർ : 0.38 % (771)

കോഴിക്കോട് : 0.3 % (764)

മലപ്പുറം : 0.22 % (527)

കണ്ണൂർ : 0.41 % ( 510)

ആലപ്പുഴ : 0.33 % ( 479)

കൊല്ലം : 0.28% (429)

കോട്ടയം : 0.19 % (305)

പാലക്കാട് : 0.22% (292)

പത്തനംതിട്ട : 0.21 % (192)

വയനാട് : 0.25 % (133)

കാസർകോട് : 0.2% (123)

ഇടുക്കി :0.09% (54)