virus

കൊച്ചി: കൊവിഡിനെ പിടിച്ചുകെട്ടാൻ ജില്ലയിൽ സന്നാഹങ്ങൾ ഒരുങ്ങുമ്പോൾ മറ്റ് പകർച്ചവ്യാധികൾ കുതിച്ചുയരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ ഡങ്കിപ്പനി ബാധിതരുടെ എണ്ണം ഇക്കുറി ആശങ്കാജനകമാണ്.

രോഗബാധിതരുടെ എണ്ണം

ജനുവരി 1 മുതൽ ഇന്നലെവരെ കഴിഞ്ഞ വ‌ർഷം

ഡങ്കിപ്പനി

സ്ഥിരീകരിച്ചവ- 193 295

സംശയിക്കുന്നവർ- 285 2691

എലിപ്പനി

സ്ഥിരീകരിച്ചവ- 31 65

സംശയിക്കുന്നവ- 74 355

ജലജന്യ രോഗങ്ങൾ

മഴക്കാലം എത്തുന്നതോടെ ഷിഗല്ലേ, വയറിളക്കം, മഞ്ഞപ്പിത്തം എന്നീ ജലജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ വർഷം ഇതുവരെ 6 പേർക്ക് ഷിഗല്ലേ സ്ഥിരീകരിക്കുകയും 5 പേർക്ക് സംശയിക്കപ്പെട്ടിട്ടുമുണ്ട്. ഇത് ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും കിണറുകളും ജലസ്രോതസുകളും ക്ലോറിനേറ്റ് ചെയ്യുകയും വേണം.

പ്രതിരോധിക്കണം

ജില്ലയിൽ രണ്ടു വയസ്സുള്ള കുട്ടിക്കുവരെ ഡങ്കിപ്പനി ബാധയുണ്ടായത് വലിയ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. കൊച്ചി

നഗരത്തിൽ വീട്ടിൽ വളർത്തിയ മണി പ്ലാന്റിൽ നിന്നും ഒരാൾക്ക് ഡങ്കിപ്പനി ബാധിച്ചിരുന്നു. അതിനാൽ ഇത്തരം ചെടികൾ വളർത്തുന്നവർ ആഴ്ചയിൽ ഒരിക്കൽ ഇതിലെ വെള്ളം മാറ്റണം. വെളളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. എലിപ്പനിയെ ചെറുക്കുന്നതിനായി വെള്ളവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവർ പ്രതിരോധ ഗുളിക കഴിക്കണം. കാലിൽ മുറിവുകൾ സംഭവിച്ചാൽ ജോലിക്കു പോകുന്നത് പരമാവധി ഒഴിവാക്കണം.

ചികിത്സ ഉറപ്പാക്കണം

പനി, ശരീരവേദന, കണ്ണിൽ ചുവപ്പ് എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം. കൊവിഡ് പശ്ചാത്തലത്തിൽ ആദ്യം അടുത്തുള്ള ആശാ പ്രവർത്തകരെ വിവരം അറിയിക്കുക. ഇവർ മുഖേന ചികിത്സ സൗകര്യം ലഭിക്കും.

ജില്ലാ നോൺ കൊവിഡ് സർവൈലൻസ് ഓഫീസർ