മൂവാറ്റുപുഴ :കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വാളകം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷരസേന രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ബഥനിപ്പടി അങ്കണവാടി പരിസരം അണുവിമുക്തമാക്കി. ചടങ്ങിൽ വാർഡ് മെമ്പർ ടി.ടി. അനീഷ്, ഗീവർഗീസ് പീറ്റർ, കെ.കെ. മാത്തുക്കുട്ടി, ജിഷ്ണു ഷാജി, വർഗീസ് തോമസ്, അരുൺ ശശി എന്നിവർ പങ്കെടുത്തു.