അങ്കമാലി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വാക്സിൻ ചലഞ്ചിലേക്ക് തുറവൂർ ചരിത്രലൈബ്രറി 21,552രൂപ നൽകി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ചെക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിക്ക് എം.വി.മോഹനൻ കൈമാറി. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സുരേഷ് , ചരിത്ര ലൈബ്രറി ഭാരവാഹികളായ വി.എൻ. വിശ്വംഭരൻ, ഇ.വി തരിയൻ, ഉഷമോഹനൻ,റോസി ജോസഫ്, കെ.ആർ.ജിഷ എന്നിവർ സന്നിഹിതരായിരുന്നു.