മൂവാറ്റുപുഴ: ശക്തമായ മഴയിൽ പെരുമറ്റം തോട് നിറഞ്ഞതിനെതുടർന്ന് ചെറുമരങ്ങളും മാലിന്യങ്ങളും പാലത്തിൽ തങ്ങി നിന്നതു മൂലം വെള്ളം സമീപത്തെ വീടുകളിലേക്ക് കയറിയതോടെ നാട്ടുകാരും ഡീൻ കുര്യാക്കോസ് എം.പിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമും ചേർന്ന് മാലിന്യം നീക്കി. ഏറെ നാളുകളായി അപകടഭീക്ഷണിയിലാണ് പെരുമറ്റം പാലം.