കൊച്ചി: തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായവർക്കാണ് സഹായമെത്തിച്ചത്.കളമശേരി മുപ്പത്തടത്തെ തണലിന്റെ 23 യൂണിറ്റുകൾ മുഖേന 70 റംസാൻ ഭക്ഷണക്കിറ്റുകളാണ് വിതരണം ചെയ്തത്. കുടുംബത്തിന് ആവശ്യമായ പ്രാഥമിക ഭക്ഷ്യഉത്പന്നങ്ങളും ഉൾക്കൊള്ളുന്നതാണ് ഓരോ കിറ്റും. അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനുമായി സഹകരിച്ചാണ് കിറ്റ് വിതരണം നടത്തിയത്.വീടുകളിലെത്തിയുള്ള വൈദ്യസഹായം, ആരോഗ്യ പരിശോധനകൾ, രോഗിപരിചരണം, പുനരധിവാസം തുടങ്ങിനിക്ഷേമപ്രവർത്തനങ്ങൾ അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്നുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വനിതാ ശാക്തീകരണ പദ്ധതികൾ, മുതിർന്നവർക്കുള്ള പരിചരണം, ആരോഗ്യ സേവനങ്ങൾ എന്നിവയും കൊച്ചി ആസ്ഥാനമായ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.