
കളമശേരി: കളമശേരി, ഏലൂർ നഗരസഭകളിൽ ട്രിപ്പിൾ ലോക് ഡൗണിൽ ജനങ്ങൾ സഹകരിച്ചു. പൊലീസിന്റെ കർശന പരിശോധനയുണ്ടായിരുന്നു. ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ഇ.എസ്.ഐ ഡിസ്പെൻസറി, പാതാളം ഇ.എസ്.ഐ ആശുപത്രി എന്നിവിടങ്ങളിൽ തിരക്കുണ്ടായിരുന്നു. ഫാക്ട് ജംഗ്ഷനിൽ ആൽമരം മറിഞ്ഞു വീണ് താറുമാറായ വൈദ്യുതി ഉച്ചയോടെ പുന: സ്ഥാപിച്ചു. പല റോഡുകളും വിജനമായിരുന്നു. കളമശേരി ദേശീയപാതയിൽ അതിരാവിലെ വാഹന തിരക്കുണ്ടായിരുന്നു. സാമൂഹ്യഅടുക്കളകൾ വഴി കൊവിഡ് ബാധിതർക്കും ക്വാറന്റൈയിനിൽ കഴിയുന്നവർക്കും ഭക്ഷണം നൽകി.