pulsyoxemeter

തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരട് നഗരസഭ പൾസ് ഓക്സീ മീറ്ററുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ കൗൺസിലറും ആശാ വർക്കറുമായ ശാലിനി അനിൽ രാജന് ആദ്യ ബാച്ച്നൽകി ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ 33 ഡിവിഷനുകളിലും പൾസ് ഓക്സിമീറ്റർ മൂന്നെണ്ണം വീതമാണ് നൽകുന്നത് .ഒരെണ്ണം ആശാവർക്കർക്കും ഒരെണ്ണം ഡിവിഷൻ കൗൺസിലറിനും മറ്റൊന്ന് ആർ.ആർ.ടി അംഗത്തിനുമാണ് നൽകിയത്. ഇവർ ഇത് അടിയന്തരഘട്ടത്തിൽ പ്രയോജനപ്പെടുത്തും. .കഴിഞ്ഞ ദിവസങ്ങളിൽ, ബി.പി. അപ്പാരട്ടസ്, ഗ്ലൂക്കോമീറ്റർ എന്നിവ ആശാ വർക്കന്മാർക്കും ,ആരോഗ്യ പ്രവർത്തകർക്കും ഹരിതകർമസേനക്കും വേണ്ട സുരക്ഷാ ഉപകരണങ്ങളും നഗരസഭ നൽകിയിരുന്നു. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാന്മാരായ പി.ഡി രാജേഷ് ,ബെൻ ഷാദ് ,ചന്ദ്രകലാധരൻ ,കൗൺസിലർ റിനി തോമസ്,സിബി മാസ്റ്റർ ,എച്ച്.ഐ വിൽസൺ തുടങ്ങിയവർ പങ്കെടുത്തു .