കൊച്ചി: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രം നൽകിയ അഞ്ചു കിലോ അരി സംസ്ഥാന സർക്കാർ ഇതുവരെ വിതരണം ചെയ്യാത്തതിൽ സാമുഹ്യനീതി സംരക്ഷണവേദി പ്രതിഷേധിച്ചു. കിറ്റും അരിയും തമ്മിലുള്ള രാഷ്ട്രീയപോരിലേക്ക് പാവങ്ങളെയും സാധാരണക്കാരെയും വലിച്ചിഴയ്ക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് ഏലൂർ ഗോപിനാഥും ജനറൽ സെക്രട്ടറി എൻ.ആർ.സുധാകരനും പറഞ്ഞു.