kfra
കേരള റീടെയിൽ ഫുട് വെയർ അസോസിയേഷൻ നിൽപ്പ് സമരത്തിന്റെ ജില്ല തല ഉദ്ഘാടനം ജില്ല പ്രസിഡന്റ് ഹുസൈൻ കുന്നുകര നിർവ്വഹിക്കുന്നു

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റീടെയിൽ ഫുട് വെയർ അസോസിയേഷൻ ജില്ലയിലെ 1000 വ്യാപാരികളുടെ വീട്ടുമുറ്റത്ത് നിൽപ്പ് സമരം സംഘടിപ്പിച്ചു. വ്യാപാരികൾക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, ഓൺലൈൻ വ്യാപാരങ്ങൾ നിയന്ത്രിക്കുക, പലിശ രഹിത വായ്പകൾ അനുവദിക്കുക, നിലവിലുള്ള ബാങ്ക് വായ്പകൾക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന പാദരക്ഷ വിപണന മേഖലയെ തകർച്ചയിൽ നിന്നും കരകയറ്റാൻ സർക്കാരുകൾ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് ഹുസൈൻ കുന്നുകര ആവശ്യപ്പെട്ടു. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി നവാബ് കളമശേരി, ട്രഷറർ ബിനു ബാലൻ എന്നിവർ സംസാരിച്ചു.