കൊച്ചി: ആയുർവേദത്തിന്റേയും വെറ്ററിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാർഷികമേഖലയ്ക്ക് ഉത്തേജനമാകുന്ന പദ്ധതികളെക്കുറിച്ച് മൃഗായുർവേദ വെബിനാർ ചർച്ചചെയ്തു. രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളും കാർഷികവൃത്തിയിലും മൃഗപരിപാലനത്തിലും ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മൃഗായുർവേദം പോലെയുള്ള ചികിത്സാസാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശം ഉയർന്നു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എറണാകുളം സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.എം.എ റിസർച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ന്യൂഡെൽഹി നാഷണൽ മെഡിസിനൽ പ്ലാൻ ബോർഡ് സി.ഇ.ഒ ഡോ. ജെ.എൽ.എൻ ശാസ്ത്രി നേതൃത്യം നൽകി.

എ.എം.എ റിസേർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു.ആയുർവേദ മെഡിക്കൽ അസോസിയേഷൻ എറണാകുളം സോൺ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എസ്. നൗഷാദ്, ഡോ. കെ.ബി. സുധികുമാർ, ഡോ. ഈശ്വരൻ , ഡോ. പുണ്യമൂർത്തി, ഡോ. വി. വിജയനാഥ്, ഡോ. ബിനോയ് ഭാസ്‌കർ, ഡോ. ലീന പി. നായർ എന്നിവർ സംസാരിച്ചു.