നെടുമ്പാശേരി: കൊവിഡ് രോഗികൾക്കായി വാഹനസൗകര്യം ഒരുക്കി ബ്ളോക്ക് പഞ്ചായത്തംഗം. കോൺഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ദിലീപ് കപ്രശേരിയാണ് വാഹനം സ്വയം ഓടിച്ച് കൊവിഡ് രോഗികൾക്ക് കൈത്താങ്ങാകുന്നത്. രോഗികളെ സി.എഫ്.എൽ.ടി.സി/ ഡി.സി.സിയിലേക്ക് മാറ്റാനും കൊവിഡ് പരിശോധനക്ക് ക്യാമ്പുകളിൽ എത്തിക്കാനുമാണ് വാഹനം ഉപയോഗിക്കുന്നത്. അർഹരായവർക്ക് യഥാസമയം സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തികച്ചും സൗജന്യമായാണ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ ബ്ലോക് കോൺഗ്രസ് പ്രസിഡന്റുകൂടിയായ ദിലീപ് കപ്രശ്ശേരി മാതൃകാപരമായ സേവനം ചെയ്യുന്നത്. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിയുക്ത എം.എൽ.എ അൻവർ സാദത്ത് നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.എ. ഷെരീഫ് ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, ഷാജൻ അബ്രഹാം, നൗഷാദ് പാറപ്പുറം, ഇ.കെ. അനിൽ, നഹാസ് കളപ്പുരയിൽ തുടങ്ങിയവർ സംബന്ധിച്ചു.