പിറവം: എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. സൗജന്യ ഉച്ചഭക്ഷണ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ അഞ്ചാം വാർഡ് മെമ്പർ എം.ആശിഷിന് ആദ്യ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ്, ഒന്നാം വാർഡ് മെമ്പർ ജോഹർ.എൻ.ചാക്കോ , വി.ഇ.ഒ. ഹരീഷ്‌കുമാർ , മുൻ മെമ്പർ ഷീനഷാജി, സി.ഡി.എസ്. ചെയർപേഴ്സൺ ഓമന ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.