നെടുമ്പാശേരി: ദേശം കുന്നുംപുറം കാട്ടിലേക്കാവ് റെസിഡന്റ്സ് അസോസിയേഷൻ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് സംഘടിപ്പിച്ച വെബിനാർ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീദേവി മധു അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ലൈബ്രേറിയൻ പി.കെ. പത്മകുമാർ ക്ലാസെടുത്തു. ഭാവനാ രഞ്ജിത്ത്, ലതാ ഗംഗാധരൻ, ടി. കൃഷ്ണകുമാർ, വി.എം. സാജൻ എന്നിവർ സംസാരിച്ചു.