കോലഞ്ചേരി: ലോക്ക് ഡൗണിനിടയിൽ ഭക്ഷണംകിട്ടാതെ വിഷമിക്കുന്ന ലോറി ജീവനക്കാർക്ക് ഉച്ചഭക്ഷണവുമായി യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി. സ്‌കൈപ് എ മീൽസ് എന്ന പരിപാടിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ വിവിധ വീടുകളിൽ നിന്ന് ശേഖരിച്ചാണ് വിതരണം. മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്ത്, എന്നിൽ ജോയ്, സൈജോ ഡാനിയേൽ, എമിൻ ചക്കലക്കിൽ, അർബിൻ ചുവട്ടയിൽ, സോണി തുർക്കട തുടങ്ങിയവർ നേതൃത്വംനൽകി.