a
കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ. ടി. അജിത് കുമാർ ഓണറ്റേറിയം ഉപയോഗിച്ച് വാങ്ങിയ പൾസ് ഓക്സിമീറ്റർ കൈമാറുന്നു.

കുറുപ്പംപടി : പാവപ്പെട്ട കൊവിഡ് രോഗികൾക്ക് വേണ്ടി ആറ് പൾസ് ഓക്സിമീറ്റർ വാങ്ങി നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ. ടി. അജിത് കുമാർ. സ്വന്തം ഓണറേറിയം ചെലവഴിച്ചാണ് ഉപകരണം വാങ്ങി നൽകിയത്. മെഡിക്കൽ ഓഫീസർ രാജിക കുട്ടപ്പൻ,ആശ വർക്കർ ഷീല കുഞ്ഞുമോൻ എന്നിവർ ഏറ്റു വാങ്ങി. ഇതു പാവപ്പെട്ട കുടുംബങ്ങളിൽ ഉള്ള കൊവിഡ് പോസിറ്റീവ് രോഗികൾക്കു നൽകും. അവരുടെ ഉപയോഗം കഴിയുമ്പോൾ സാനിട്ടൈസ്‌ ചെയ്ത് അടുത്ത കുടുംബങ്ങൾക്ക് നൽകും. ഡോക്ടർ വിവേക്, എൻ.പി . രാജീവ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.