കോലഞ്ചേരി: അദ്ധ്യാപകരിലേയും കുട്ടികളിലേയും സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരുവട്ടം കൂടി സാഹിത്യ ശില്പശാലയുടെ ഒന്നാം ഘട്ടം അവസാനിച്ചു. ഡോ. കെ ജയകുമാർ ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ അഞ്ച് വിഷയങ്ങളിൽ ഡോ.സി.പി. ചിത്രഭാനു ,ഡോ.ഇ. ബാനർജി, എ. പി. അഹമ്മദ്, ഡോ.സി.സി. പൂർണിമ ഡോ.ബെന്നി സി.ജേക്കബ് എന്നിവർ നേതൃത്വം നൽകി.