നെടുമ്പാശേരി: ചെങ്ങമനാട് വാണികളേബരം വായനശാല കൊവിഡ് ബാധിതർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാരംഭിച്ചു. ഇതിനു പുറമെ ദുരിതബാധിതർക്ക് വാണി കളേബരം വായനശാലയുടെ സ്‌നേഹപ്പൊതി എന്ന പേരിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കാനും ശ്രമമുണ്ട്. പ്രസിഡന്റ് ജോണി തോട്ടുങ്ങൽ, സെക്രട്ടറി പി.കെ. രാജൻ, കൺവീനർ സി.കെ. സനീഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.